
കൊച്ചി: കേരള മാനേജ്‌മെൻറ് അസോസിയേഷൻ (കെ.എം.എ) ലീഡർ ഇൻസൈറ്റ് പരമ്പരയിൽ വെൽനസ് ടൂറിസത്തെക്കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. സി.ജി.എച്ച് എർത്ത് വെൽനസ് സി.ഇ.ഒ സിദ്ധാർത്ഥ് ഡൊമിനിക് പ്രഭാഷണം നടത്തി.
വെൽനസ് ടൂറിസത്തിൽ ഏറ്റവും സാദ്ധ്യത കേരളത്തിനാണെന്ന് അദ്ദേഹം പറഞ്ഞു. സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിബന്ധനകളും നിയന്ത്രണങ്ങളും ടൂറിസത്തെ പിറകോട്ടടിക്കും. ലോകോത്തര നിലവാരമുള്ള സേവനങ്ങൾ വിദേശ സഞ്ചാരികൾക്ക് ലഭ്യമാക്കണം. പ്രൊഫഷണൽ സമീപനം സ്വീകരിക്കുന്നവർക്കേ വെൽനസ് ടൂറിസം രംഗത്ത് നിലനിൽപ്പുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ, വൈസ് പ്രസിഡന്റ് അൾജിയേഴ്‌സ് ഖാലിദ്, കമ്മിറ്റി അംഗം ബൈജു മാണി പോൾ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |