
തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് മർച്ചന്റ്സ് യൂണിയൻ (കെ.വി.വി.ഇ.എസ്) യൂണിറ്റിലെ വനിതാവിംഗ് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡന്റ് സി.വി. മോൺസി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. സജീവ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.വി. പ്രകാശൻ, നിയോജക മണ്ഡലം വനിതാവിംഗ് പ്രസിഡന്റ് സീനാ സജീവ് എന്നിവർ മുഖ്യാതിഥികളായി. ജനറൽ സെക്രട്ടറി സന്തോഷ് ജോസഫ്, ട്രഷറർ എൻ.ആർ. ഷാജി എന്നിവർ സംസാരിച്ചു. വനിതാവിംഗ് ഭാരവാഹികളായി അനുഷഘോഷ് (പ്രസിഡന്റ്), ജിഷ മുരുകേശൻ (ജനറൽ സെക്രട്ടറി), മിനിജോൺസൺ (ട്രഷറർ), ജയാഭാസ്കർ (വൈസ് പ്രസിഡന്റ്), സ്വീറ്റി ജോബി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |