SignIn
Kerala Kaumudi Online
Thursday, 22 October 2026 7.07 PM IST

ഓൺലൈൻ കോഴ്സുകൾ

online

കോട്ടയം: റഗുലർ ബിരുദാനന്തര ബിരുദത്തിന് തുല്യമായ എം.കോമിനും എം.ബി.എയ്ക്കും ഏറെ സ്വീകാര്യത ലഭിച്ചതിന് പിന്നാലെ കൂടുതൽ ഓൺലൈൻ കോഴ്സുകളുമായി എം.ജി സർവകലാശാല. സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ (സി.ഡി.ഒ.ഇ), ബി.കോം(ഓണേഴ്സ്), എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പ്രോഗ്രാമുകളിൽ അഡ്മിഷൻ ആരംഭിച്ചു. സർവകലാശാലാ വെബ്‌സൈറ്റിലെ അഡ്മിഷൻ പോർട്ടൽവഴി 15വരെ അപേക്ഷിക്കാം. പത്ത് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും മൂന്നു ബിരുദപ്രോഗ്രാമുകളും ഉൾപ്പെടും. അനുമതി ലഭിച്ചിട്ടുള്ള മറ്റു പ്രോഗ്രാമുകളും വൈകാതെ ആരംഭിക്കും. ലോകത്തിൽ എവിടെനിന്നും പ്രോഗ്രാമിൽ ചേർന്ന് പഠിക്കാനാകും. കൂടുതൽ വിവരങ്ങൾ https://cdoeadmission.mgu.ac.in/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ : 8547992325, 0481 2733293.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL