
കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് പ്രഭാഷണം നടത്തും. 'ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങൾ' എന്ന വിഷയത്തിൽ വിദ്യാഭവന്റെ ടി.ഡി. റോഡിലെ സർദാർ പട്ടേൽ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2.15നാണ് പ്രഭാഷണം.
വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിക്കും. ഡയറക്ടർ ഇ. രാമൻകുട്ടി, വൈസ് ചെയർമാൻ പ്രൊഫ. ഡോ. അമ്പാട്ട് വിജയകുമാർ, സെക്രട്ടറി കെ. ശങ്കരനാരായണൻ, ചീഫ് പ്രോഗ്രാം കോ ഓർഡിനേറ്റർ മീന വിശ്വനാഥൻ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |