
കൊച്ചി: രണ്ടു പതിറ്റാണ്ടിനിടെ അന്ധവിശ്വാസവും അനാചാരവും വർദ്ധിച്ചതായി പ്രൊഫ. എം.കെ.സാനു പറഞ്ഞു. മനുഷ്യത്വമുണ്ടായാലേ ലോകം നന്നാവൂ. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ഗുരുദേവദർശനം ലോകനന്മയ്ക്കാണെന്നും പറഞ്ഞു. പ്രഥമ കുഫോസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുഫോസ് മാസികയുടെ കവർ അദ്ദേഹം പ്രകാശനം ചെയ്തു. കുഫോസ് വി.സി പ്രൊഫ. ടി. പ്രദീപ് കുമാർ അദ്ധ്യക്ഷനായി. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണൻ, രജിസ്ട്രാർ പ്രൊഫ. കെ. ദിനേശ്, ആന്റണി ശീലൻ, ആത്മന, ടി.എം. ധന്യ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |