
മൂവാറ്റുപുഴ: സർവീസ് പെൻഷൻകാർക്ക് ലഭിക്കാനുള്ള പെൻഷൻ പരിഷ്കരണ കുടിശിക, ക്ഷാമാശ്വാസത്തിന്റെ അരിയറുകൾ, ആറുഗഡു ക്ഷാമശ്വാസ കുടിശികൾ എന്നിവ ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) മൂവാറ്റുപുഴ നിയോജക മണ്ഡലം 40-ാം മത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഡൊമനിക്ക്തോമസ് അദ്ധ്യക്ഷനായി. നവാഗതർക്കുള്ള വരവേൽപ്പ് സംസ്ഥാന സെക്രട്ടറി ജോർജ്.പി .എബ്രഹാം നിർവഹിച്ചു. വാളകംപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം കെ.പി., ജില്ലാപ്രസിഡന്റ് എ.ഡി.റാഫേൽ, സംസ്ഥാനസമിതി അംഗങ്ങളായ വി.ടി. പൈലി, മാത്യു ഫിലിപ്പ്, കെ.എം.റെജീന, അഡ്വ. ജോർജ് മാനുവൽ, ഷബീബ്എവറസ്റ്റ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |