SignIn
Kerala Kaumudi Online
Thursday, 22 October 2026 10.21 PM IST

വടിവാളുമായി മയക്കുമരുന്ന് വില്പനക്കാരൻ പിടിയിൽ

padam

കൊച്ചി: വടിവാളുമായി മയക്കുമരുന്ന് വില്പനക്കാരനെ പൊലീസ് പിടികൂടി. ഫോർട്ടുകൊച്ചിയിൽ താമസിക്കുന്ന മട്ടാഞ്ചേരി സ്വദേശി നൗഫലാണ് (പല്ലൻ നൗഫൽ,​ 31) ഫോർട്ടുകൊച്ചി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വാടക വീട്ടിൽ നിന്ന് 24 ഗ്രാം നൈട്രാസെപ്പാം ഗുളികയും 17 ഗ്രാം ഹാഷിഷ് ഓയിലും വടിവാളും പൊലീസ് കണ്ടെടുത്തു. നിരവധി കേസുകളിൽ പ്രതിയായ നൗഫൽ കൊച്ചിയിലെ മയക്കമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയാണ്. എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനിൽ നാലുപേർ ചേർന്ന് നടത്തിയ കവർച്ച കേസിലും ഫോർട്ട് കൊച്ചി പൊലീസ് സ്‌റ്റേഷനിൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത മൊബൈൽ പിടിച്ചുപറിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞവർഷം ഫോർട്ടുകൊച്ചിയിൽ രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കേസിന്റെ അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നൗഫൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. മയക്കമരുന്നിന് അടിമയായ പ്രതി എം.ഡി.എം.എ, നൈടോസെപ്പാം, ഹാഷിഷ് ഓയിൽ എന്നിവയുടെ ഇടപാടുകളാണ് നടത്തുന്നത്. ഇടപാടുകാരെ പേടിപ്പിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമാണ് വടിവാൾ സൂക്ഷിച്ചിരുന്നത്. ഇടപാടുകാരെ കുറിച്ചും ഗുണ്ടാസംഘങ്ങളുമായിട്ടുള്ള ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ്അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL