
കൊച്ചി: ഹൃദയാഘാതവും സങ്കീർണ ഹൃദ്രോഗങ്ങളും ചികിത്സിക്കുന്ന വിദഗ്ദ്ധരുടെ സംഘടനയായ ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഒഫ് കേരളയുടെ (ഐ.സി.സി.കെ.) സംസ്ഥാന സമ്മേളനം 13 മുതൽ 15 വരെ ഹോട്ടൽ മാരിയറ്റിൽ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഡോ. എം. ആശിഷ് കുമാർ ശനിയാഴ്ച നിർവഹിക്കും. വൈസ് പ്രസിഡന്റ് ഡോ. മധു ശ്രീധരൻ, സെക്രട്ടറി ഡോ. രമേഷ് നടരാജൻ, ഡോ. ബി.സി. രഞ്ജുകുമാർ, സെക്രട്ടറി ഡോ. ടി. രാജേഷ് എന്നിവർ സംസാരിക്കും. മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ദ്ധർ സമ്മേളനത്തിൽ പങ്കെടുക്കും. ഹൃദ്റോഗചികിത്സയിലെ നൂതന സാങ്കേതികവിദ്യകളും സാദ്ധ്യതകളും നേട്ടങ്ങളും സമ്മേളനം ചർച്ച ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |