
കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊച്ചി നോർത്ത് ആൻഡ് ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടേ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടക്കുന്ന പെൻഷൻ ദിനാചരണ സമ്മേളനം നടത്തി. എറണാകുളം പെൻഷൻ ഭവൻ ഹാളിൽ പി.എച്ച്.എം ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് പി.ബി. ജഗദീഷ് അദ്ധ്യക്ഷനായി. കൊച്ചി നോർത്ത് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ് ജില്ലാ കമ്മിറ്റി അംഗം കെ.ജെ. ജോൺ, മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. ഭുവനൻ, വനിതാ സെൽ കൺവീനർ ടി. മായാദേവി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |