
പെരുമ്പാവൂർ: രായമംഗലം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 പ്രകാരം കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന കേര കല്പം- തെങ്ങിൻ കൃഷിയിൽ, കീടാരോഗ നിയന്ത്രണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ് അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, വാർഡ് അംഗം മിനി നാരായണൻ കുട്ടി, കീഴില്ലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ.സുകുമാരൻ കൃഷി ഓഫീസർ അമീറബീഗം, എന്നിവർ സംസാരിച്ചു. പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |