SignIn
Kerala Kaumudi Online
Thursday, 22 October 2026 8.00 PM IST

കാക്കനാട് പോസ്റ്റ് ഓഫീസിന് അംഗീകാരം

pist

കാക്കനാട് : കാക്കനാട് പോസ്റ്റ് ഓഫീസിന് മദ്ധ്യമേഖല പോസ്റ്റൽ സർക്കിളിലെ തപാൽ വിതരണത്തിനുള്ള അംഗീകാരം ലഭിച്ചു. വിതരണത്തിനായി വരുന്ന പാഴ്‌സൽ തപാൽ ഉരുപ്പടികൾ അന്നു തന്നെ വിതരണം നടത്തിയതിനാണ് അംഗീകാരം. മദ്ധ്യമേഖല പോസ്റ്റ് മാസ്റ്റർ ജനറൽ സയ്യിദ് റഷീദ് അഭിനന്ദന പത്രങ്ങളും മെമന്റോയും കൈമാറി. പോസ്റ്റൽ ഡയറക്ട്‌ടർ എൻ.ആർ. ഗിരി പങ്കെടുത്തു. രജിസ്ട്രേഡ് സ്പീഡ് പോസ്റ്റ്, വാല്യൂ പേയബിൾ, ക്യാഷ് ഓൺ ഡെലിവറി തുടങ്ങിയവ വിതരണം നടത്തിയതിനാണ് അംഗീകാരം. പോസ്റ്റ്മാസ്റ്റർ ടോംസ്.കെ.ജോണി, പോസ്റ്റൽ അസിസ്റ്റന്റുരായ വിനീത് സി.എ., യു.ഡി. ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മാൻമാരായ അഭിലാഷ്.കെ. അരവിന്ദ്, നിഖിൽ മോൻ പി.എസ്. എന്നിവരാണ് വിതരണം നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, POSTOFFICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL