
കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒ.പി രജിസ്ട്രേഷൻ ഓൺലൈനാക്കി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൽസി ജോർജ്, ആരോഗ്യ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി എന്നിവർ മുഖ്യാതിഥികളായി. ജില്ലാ ആയുർവേദ ആശുപത്രി സി.എം.ഒ ഡോ. ഷർമദ് ഖാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആശാ സനിൽ, ഷാരോൺ പനക്കൽ, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സിൽവി സുനിൽ, ആന്റണി അറക്കൽ, കെ.പി. ജോൺ, ഡോ. ശ്രീലേഖ ഡോ. ലക്ഷ്മി എന്നിവർ പങ്കെടുത്തു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |