
കോലഞ്ചേരി: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനു കേരളത്തിൽ നിന്നുള്ള എൻ.സി.സി ബാൻഡിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ നിന്നുള്ള നാലു പേർ പങ്കെടുക്കും. എൻ.സി.സി സീനിയർ വിഭാഗത്തിൽ ആദ്യമായാണ് ബാൻഡ് ടീം കേരളത്തിൽ നിന്ന് പങ്കെടുക്കുന്നത്. തൊടുപുഴ ന്യൂമാൻ കോളേജിലും തിരുവനന്തപുരത്തുമായി 5 ക്യാമ്പുകൾ നടത്തിയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. 45 അംഗ ടീമാണ് കേരളത്തിൽ നിന്ന് പങ്കെടുക്കുന്നത്. എം. ഹൃദ്യ (ബി. കോം), താര രാജൻ, ദേവിക ബിജു (ബി.എ ഹിസ്റ്ററി), പ്രതീക്ഷ ദീപു (ബി.എ പൊളിറ്റിക്സ്) എന്നിവരാണ് പങ്കെടുക്കുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |