
കൊച്ചി: ഫോക്ലോർ ഫെസ്റ്റിന്റെ ഭാഗമായ ഇശൽ ഫെസ്റ്റ് നാളെ എടവനക്കാട് എസ്.എൻ. സംഘം ഓഡിറ്റോറിയത്തിൽ നടക്കും. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ രാവിലെ 10ന് നടൻ മജീദ് എടവനക്കാട് ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് കലാകാരൻ റഷീദ് മോങ്ങം പരിപാടി അവതരിപ്പിക്കും.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വൈപ്പിൻ ഫെസ്റ്റിന്റെ ഭാഗമാണ് ഇശൽ ഫെസ്റ്റ്. എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം അദ്ധ്യക്ഷത വഹിക്കും. റഷീദ് മോങ്ങം മുഖ്യപ്രഭാഷണം നടത്തും. കരോക്കെ ഗാനമേളയുടെ ഉപജ്ഞാതാവ് ഡോ. കെ.ഐ. അബ്ദുൾ ഗഫൂർ മുഖ്യാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |