SignIn
Kerala Kaumudi Online
Thursday, 22 October 2026 5.08 PM IST

പുതുമോടിയിൽ പി.ജെ ആന്റണി സാംസ്‌കാരിക സമുച്ചയം

pja

കൊച്ചി: പി.ജെ. ആന്റണി സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. മേയർ എം. അനിൽകുമാർ അദ്ധ്യക്ഷനാകും. ഉദ്ഘാടനത്തിന് ശേഷം അമ്പലപ്പുഴ അക്ഷരജ്വാലയുടെ അനന്തരം നാടകവും അരങ്ങേറും. കൊച്ചി നഗരസഭയ്ക്ക് വേണ്ടി, സി.എസ്.എം.എൽ ആണ് സ്മാരകം പണി തീർത്തത്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് ഫണ്ടിൽ നിന്ന് 7.37 കോടി രൂപയാണ് ചിലവ്.

സാംസ്കാരിക സമുച്ചയം

കുട്ടികൾക്കു വേണ്ടിയുള്ള പാർക്ക്

(ടു സീറ്റർ സീസോ, സ്പോർട്ട് സെൻസ് ഡബിൾ സ്വിംഗ്, ഗോ റൗണ്ട്, സ്പൈഡർ വെബ്, സ്പ്രിംഗ് റൈഡർ തുടങ്ങിയവ )

കൾച്ചറൽ സെന്ററിന് സമീപം വാക്ക് വേ

കുട്ടികൾക്കുള്ള പ്ലേഗ്രൗണ്ട് (ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ)

 പ്ലേഗ്രൗണ്ട് (ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ)

ഓപ്പൺ ജിം

 പി.ജെ.ആന്റണി

നാടകാചാര്യൻ, ചെറുകഥാകൃത്ത്, ഗാന രചയിതാവ്, നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകാരൻ, അഭിനേതാവ് എന്നീ എല്ലാ മേഖലകളിലും കൈയൊപ്പു ചാർത്തിയ ബഹുമുഖ പ്രതിഭ. മലയാളസിനിമയ്ക്ക് ആദ്യമായി ഭരത് അവാർഡ് നേടിക്കൊടുത്ത മഹാനടൻ. കാലത്തിന് മായ്ക്കാൻ കഴിയാത്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി​. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. 1973ൽ രാഷ്ട്രപതിയുടെ സ്വർണമെഡലിന്‌ അർഹമായ നിർമ്മാല്യത്തി​ലെ വെളിച്ചപ്പാടിനായി​രുന്നു ഭരത് അവാർഡ്. 1925 ജനുവരി ഒന്നിന് ആലുവയിൽ ജനിച്ച ആന്റണി​ 1979 മാർച്ച് 14നാണ് മരി​ച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL