
രാമമംഗലം: ഷട്കാല ഗോവിന്ദ മാരാർ സ്മാരക കലാ സമിതിയുടെ ആഭിമുഖ്യത്തിൽ കലാ സമിതിയുടെ ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 9 മണി മുതൽ തിരുവാതിരയുടെയും കൈകൊട്ടികളിയുടെയും സാമ്പ്രദായിക ചിട്ടകളും ആചാര വൈവിദ്ധ്യങ്ങളും അടിസ്ഥാനമാക്കി ശില്പശാല നടത്തും. കലാസമിതി പ്രസിഡന്റ് പ്രൊഫ ജോർജ് എസ്. പോളിന്റെ അദ്ധ്യക്ഷതയിൽ ഇൻകം ടാക്സ് ഓഫീസർ ജെ. അനിത ദേവി ശില്പശാല ഉദ്ഘാടനം ചെയ്യും. പ്രൊഫ ആംബുജാക്ഷി, ഡോ. ശാന്തകുമാരി, ഡോ. കെ.എൽ.എം സുവർദ്ധൻ, തുടങ്ങിയവർ പങ്കെടുക്കും. പി.സി. വാത്സലയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ കൈകൊട്ടികളി അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |