
കോതമംഗലം: കുത്തുകുഴിയിലെ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ചാലക്കുടി കല്ലൂർ തേക്കുമുറി മാമ്പ്ര ചെമ്പാട്ട് റിയാദ് (23), കൊടുങ്ങല്ലൂർ എടവിലങ്ങ് തകരമട തൻസീർ (25) എന്നിവരെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 22ന് രാത്രിയിലായിരുന്നു നെല്ലിമറ്റം കുത്തുകുഴി ഭാഗത്തുള്ള സൂപ്പർമാർക്കറ്റിൽ മോഷണം. സൂപ്പർ മാർക്കറ്റിന്റെ സ്ലൈഡിംഗ് ഗ്ലാസ് ഡോർ തുറന്ന് അകത്ത് കയറി ലോക്കറിൽ നിന്നും മേശയിൽ നിന്നുമായി 215840 രൂപയും ഒരു മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 38 കേസുകളിൽ പ്രതിയാണ്. തൻസീറിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളുണ്ട്. മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.എം. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ പി.എ.സുധീഷ്, കുര്യാക്കോസ്, സി.പി.ഒ മാരായ അഭിലാഷ് ശിവൻ, ദയീഷ് നിജു എന്നിവരാണുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |