
കൊച്ചി: സൊസൈറ്റി ഒഫ് ഫിസിഷൻ അസിസ്റ്റന്റ്സ് വാർഷിക സമ്മേളനം നാളെ (ഞായർ) കൊച്ചി ഹോട്ടൽ ലെ മെറീഡിയനിൽ നടക്കും. ഉച്ചയ്ക്ക് 12ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.ജി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. ഡോ. ജോസ് ചാക്കോ പെരിയപുറം മുഖ്യപ്രഭാഷണം നടത്തും. ഡോ. സുബ്രഹ്മണ്യ അയ്യർ, പ്രൊഫ. എം.വി. തമ്പി, ഗോമതി സുന്ദർ എന്നിവർ സംസാരിക്കും. രാവിലെ 9ന് ആരംഭിക്കുന്ന പരിപാടിയിൽ സെമിനാറുകൾ, ആദരിക്കൽ എന്നിവ നടക്കുമെന്ന് ഭാരവാഹികളായ എബിൻ എബ്രഹാം, ശ്രീകല ലിജോ, എസ്.ഐ. ജോസ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |