
മൂവാറ്റുപുഴ: വധശ്രമക്കേസിൽ 15 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പൊലീസ് പിടിയിൽ. മലപ്പുറം തിരൂർ തൃക്കണ്ടിയൂർ പൂക്കയിൽ പെരുമാൾ പറമ്പിൽ ജാസിറിനെയാണ് (39) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 2009 ജനുവരിയിൽ പേഴയ്ക്കാപ്പിള്ളിയിൽ സ്ക്കൂട്ടറിൽ വരികയായിരുന്ന മുഹമ്മദ് എന്നയാളെയും സുഹൃത്തിനെയും തടഞ്ഞ് നിറുത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ എട്ട് പ്രതികളാണുണ്ടായിരുന്നത്. രണ്ടാം പ്രതിയായ ഇയാൾ ഒഴികെ മറ്റുള്ളവർ അറസ്റ്രിലായിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.എം. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ് ,എസ്.ഐ മാരായ എം.വി. ദിലീപ് കുമാർ, എം.എം. ഉബൈസ്, എസ്.സി.പി.ഒ ധനേഷ് ബി. നായർ, ബി. ഹാരിസ് എന്നിവരാണ് ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |