SignIn
Kerala Kaumudi Online
Thursday, 22 October 2026 4.56 PM IST

കളിക്കാർ ചേരിതിരഞ്ഞു: ആലുവ ഫുട്ബാൾ ഗ്രൗണ്ട് തർക്കം രൂക്ഷം

ground

ആലുവ: ആലുവ മുനിസിപ്പൽ ഗ്രൗണ്ടുമായി ബന്ധപ്പെട്ട കായിക താരങ്ങളുടെ ചേരിതിരിഞ്ഞുള്ള തർക്കം രൂക്ഷമാകുന്നു. അഖിലേന്ത്യാ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ചതിന് പിന്നാലെ ഗ്രൗണ്ടിലെ സജ്ജീകരണങ്ങൾ അലങ്കോലമാക്കിയെന്നാരോപിച്ച് സംഘാടകർ ആലുവ ടൗൺ പൊലീസിന് പരാതി നൽകി. പരാതിയെ തുടർന്ന് പ്രഭാതസവാരിക്കെത്തിയ പത്തോളം പേരുടെ വിവരങ്ങൾ ഇന്നലെ രാവിലെ ഗ്രൗണ്ടിലെത്തി പൊലീസ് രേഖപ്പെടുത്തി.

നടക്കാൻ സ്ഥലമില്ലാത്തതിനാലാണ് ഗ്രൗണ്ടിൽ നടക്കുന്നതെന്നാണ് പ്രഭാത സവാരിക്കാർ പൊലീസിനോട് പറഞ്ഞു. കളിസ്ഥലമില്ലെങ്കിൽ പുതുതലമുറ മയക്കുമരുന്നിന് അടിമയാകുമെന്നും പൊലീസിന് വിശദീകരണം നൽകി.

നിർദ്ദേശം അവഗണിച്ച് ഫുട്ബാൾ

കഴിഞ്ഞ ദിവസം മുതൽ മിനി മാറ്റ് മത്സരങ്ങൾ ആരംഭിച്ചതിനാൽ പ്രഭാത സവാരിക്കാർ ഗ്രൗണ്ടിന് അരികിലൂടെ മാത്രമേ നടക്കാവൂവെന്ന് സംഘാടകർ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിർദ്ദേശം അവഗണിച്ച് ഒരു വിഭാഗം ആളുകൾ ഫുട്ബാൾ കളിച്ചു. നഗരസഭാ ഗ്രൗണ്ട് രണ്ടാംഘട്ട നവീകരണത്തിൽ ആർട്ടിഫിഷ്യൽ ഫുട്ബാൾ ടർഫ് നിർമ്മിക്കാൻ തീരുമാനിച്ചത് പ്രഭാതസവാരിക്കാർക്കും ഒരു വിഭാഗം കായിക താരങ്ങൾക്കും എതിർപ്പുണ്ടാക്കിയിട്ടുണ്ട്. ടർഫ് ആക്കുന്നതിനെ എതിർക്കുന്നവർ കൂട്ടമായി ഗ്രൗണ്ടിലെത്തി ഫുട്ബാൾ കളിക്കുന്നതും പതിവായിരുന്നു. ഒരു വിഭാഗം ആളുകൾ ഗ്രൗണ്ട് കുത്തകയാക്കി വച്ചിരിക്കുന്നതാണെന്നാണ് ഇവരുടെ ആക്ഷേപം. പ്രതിഷേധക്കാരെ നഗരസഭ ഭരണ സമിതിയിൽ കോൺഗ്രസിലെ ഒരു വിഭാഗവും പ്രതിപക്ഷം പൂർണമായും പിന്തുണക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, FOODBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL