SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

വില്പനയ്ക്കെത്തിച്ച കഞ്ചാവുമായി പിടിയിൽ

kl

കിഴക്കമ്പലം: രണ്ട് കിലോ കഞ്ചാവ് വില്ക്കാനെത്തിയ ആലുവ നൊച്ചിമ പുള്ളലിക്കര ആയത്ത് മുഹമ്മദ് ഫയിസിനെ (34) തടിയിട്ടപറമ്പ് പൊലീസ് പിടികൂടി. ഇയാൾ പള്ളിക്കു​റ്റി ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ്. കിഴക്കമ്പലം അമ്പുനാട്ടിലാണ് സ്കൂട്ടറിൽ കഞ്ചാവുമായെത്തിയത്. പ്ലാസ്റ്റിക്ക് പായ്ക്ക​റ്റുകളിലാക്കി സ്‌ക്കൂട്ടറിന്റെ സീ​റ്റിനടിയിലാണ് സൂക്ഷിച്ചിരുന്നത്. എടത്തല, ഏലൂർ സ്​റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ഇൻസ്‌പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐ എ.ബി. സതീഷ്, എ.എസ്.ഐമാരായ കെ.എ. നൗഷാദ്, കെ.ബി. ഷമീർ, സീനിയർ സി.പി. ഒ കെ.കെ. ഷിബു, സി.പി.ഒമാരായ മുഹമ്മദ് നൗഫൽ, കെ.ആർ. വിപിൻ, മിഥുൻ മോഹൻ, റോബിൻ ജോയി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL