SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

സമ്മിറ്റ് ഒഫ് ഫ്യൂച്ചർ 25 മുതൽ

market

കൊച്ചി: കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഒഫ് ഫ്യൂച്ചറി​ന്റെ ഭാഗമായി​ പ്ലസ്ടു, കോളേജ് വിദ്യാർത്ഥികൾക്ക് 'സ്പീക്ക് ഫോർ ഫ്യൂച്ചർ' മത്സരം. 'ഭാവി എന്റെ കാഴ്ച്ചപ്പാടിൽ' എന്ന വിഷയത്തി​ൽ മൂന്ന് മിനിറ്റ് സംസാരി​ക്കണം. മികവ് പുലർത്തുന്നവർക്ക് ഉച്ചകോടിയിൽ പ്രസംഗിക്കാം. ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്നതാണ് ഉച്ചകോടി. വിദഗ്ദ്ധർ നയിക്കുന്ന 25ൽ അധികം ശില്പശാലകളും മാസ്റ്റർ ക്ലാസുകളും നടക്കും. ടെക് എക്‌സ്‌പോ, സ്റ്റുഡന്റ് ബിനാലെ,​ രാജ്യാന്തര പ്രശസ്തരായ കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കും. വിവരങ്ങൾക്ക് : 7034044141, 7034044242. https://futuresummit.in/speak4future

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL