SignIn
Kerala Kaumudi Online
Thursday, 22 October 2026 9.04 PM IST

'വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കരുത് '

shinas

കൊച്ചി: പ്രതിഷേധിച്ചതിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രതിഷേധ കാരണം കണ്ടെത്തി അത് ആവർത്തിക്കാതിരിക്കാനാണ് നടപടി വേണ്ടത്. ദേശീയ രംഗത്ത് തന്നെ മികച്ച നേട്ടങ്ങൾ കൊയ്ത കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് കായിക കേരളത്തിന്റെ അഭിമാനമാണ്. ഇടതു സർക്കാരിനെന്ന് മുതലാണ് പ്രതിഷേധ സമരങ്ങളോട് അസ്വസ്ഥത തുടങ്ങിയതെന്ന് ഷിയാസ് ചോദിച്ചു. മാർ ബേസിൽ സ്കൂളിനെതിരായ വിലക്ക് പിൻവലിച്ചില്ലെങ്കിൽ അതിശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. വിലക്ക് പിൻവലിക്കും വരെ വിദ്യാഭ്യാസ മന്ത്രിയെ ജില്ലയിലെ ഒരു പരിപാടിയിലും പങ്കെടുക്കാൻ അനുവദിക്കില്ലെന്നും ഷിയാസ് മുന്നറിയിപ്പ് നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL