SignIn
Kerala Kaumudi Online
Friday, 23 October 2026 1.17 AM IST

'മാവോയിസ്റ്റ് ബന്ധം അന്വേഷിക്കണം"

athi

കൊച്ചി: സഭയെ നശിപ്പിക്കാൻ ശ്രമിക്കുന്ന വൈദികരുടെ മാവോയിസ്റ്റ് ബന്ധം സർക്കാർ അന്വേഷിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.
സഭാ വിരുദ്ധ പ്രവർത്തനങ്ങളുടെ സാമ്പത്തിക ഉറവിടവും അന്വേഷിക്കണം. സഭാ നിയമങ്ങളെ വെല്ലുവിളിക്കുന്ന വിമത വൈദികർ പ്രബോധനങ്ങളെയും വിശ്വാസികളെയും വെല്ലുവിളിക്കുന്നത് അപലപനീയമാണ്. മാർപാപ്പ, മെത്രാന്മാർ, സിനഡ് , കൂരിയ നേതൃത്വം എന്നിവർക്കെതിരെ അപവാദ പ്രചാരണങ്ങൾ തുടർന്നാൽ പ്രതിഷേധം ആരംഭിക്കും. ഏകീകൃത കുർബാന മേജർ അതിരൂപതയിൽ സമ്പൂർണമായി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഡോ. എം.പി. ജോർജ്, കൺവീനർ ജോസ് പാറേക്കാട്ടിൽ, ട്രഷറർ പോൾസൺ കുടിയിരിപ്പിൽ, വക്താവ് ഷൈബി പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL