
ചോറ്റാനിക്കര: കണയന്നൂർ മഹാത്മാ തിയേറ്റേഴ്സിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലൈബ്രറി റീഡിംഗ് റൂമിന്റെയും ഐ.എം.എയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര പൊലീസ് സബ് ഇൻസ്പെക്ടർ റോയി എം.വി വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ലൈജു ജനകൻ, ജിബു ജോൺ, അനുപമ നിബിൻ, ദീപു കുര്യാക്കോസ്, ധനേഷ് ഉണ്ണിക്കൃഷ്ണൻ, ജിത്തു ജോൺ, റിജിത്ത് എം.സി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ക്യാമ്പിൽ 30 ഓളം പേർ രക്തം ദാനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |