
കൊച്ചി: കൊച്ചിയിൽ നടന്ന സ്‌കൂൾ കായികമേളയിൽ ചാമ്പ്യൻപട്ടത്തെ ചൊല്ലി പരസ്യ പ്രതിഷേധം ഉയർത്തിയ മാർ ബേസിൽ, നാവാമുകുന്ദ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അടുത്ത വർഷത്തെ മേളയിൽ വിലക്ക് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി കായിക താരങ്ങളുടെ ഭാവിയെ ഇതുബാധിക്കും. വിലക്ക് ദേശീയതലത്തിൽ കേരളത്തിന്റെ പ്രകടനത്തെ ബാധിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. 17, 18 തീയതികളിൽ തൃപ്പൂണിത്തുറയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |