SignIn
Kerala Kaumudi Online
Thursday, 22 October 2026 11.29 PM IST

ഫിസിഷൻസ് അസോസിയേറ്റ്‌സിന്  അവസരങ്ങൾ കൂടുന്നു: ഹൈബി 

hybi-eaden

കൊച്ചി: ആരോഗ്യ മേഖലയിൽ ഫിസിഷൻസ് അസോസിയേറ്റ്‌സിന്റെ (പി.എ) പ്രാധാന്യം വർദ്ധിച്ചെന്ന് ഹൈബി ഈഡൻ എം. പി പറഞ്ഞു. സൊസൈറ്റി ഒഫ് ഫിസിഷൻ അസിസ്റ്റൻസ് അസോസിയേഷൻ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വളർച്ചയ്ക്കനുസൃതമായി പി.എമാരുടെ പ്രാധാന്യവും കൂടിയതിനാൽ തൊഴിലവസരങ്ങളേറെയാണ്. വികസിത രാജ്യങ്ങളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽപോലും പി.എ തസ്തിക നിർബന്ധമാണ്. 1992 മുതൽ ഇന്ത്യയിലെ എല്ലാ പ്രധാന ആശുപത്രികളിലും പി.എമാരുണ്ടെന്നും പറഞ്ഞു.

എസ്.പി.എ പ്രസിഡന്റ് വി.ജി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം മുഖ്യപ്രഭാഷണം നടത്തി.
കൊച്ചിയിലെ പി.എ അക്കാഡമിയുടെ ഉദ്ഘാടനം പ്രൊഫ. എം. വി. തമ്പി നിർവഹിച്ചു. ഐ.എ.പി.എ ദേശീയ പ്രസിഡന്റ് ഗോമതി സുന്ദർ, എസ്.പി.എ സെക്രട്ടറി എബിൻ എബ്രഹാം, ഓർഗനൈസിംഗ് സെക്രട്ടറി സി. ശ്രീകല, അമൃത ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് വിഭാഗം മേധാവി ഡോ.എസ്. സുബ്രഹ്മണ്യ അയ്യർ എന്നിവർ പ്രസംഗിച്ചു.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സെബി ജോസഫ് പി.എ. ഒഫ് ദി ഇയർ അവാർഡിനും തൊടുപുഴ ബേബി മെമ്മോറിയലിലെ അജിത്ത് മാത്യു ബഡിംഗ് പി.എ അവാർഡിനും കൊച്ചി അമൃത സർവകലാശാലയിലെ പ്രൊഫ. എം. വി.തമ്പി ബെസ്റ്റ് പി. എ സപ്പോർട്ടർ അവാർഡിനും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു വേദികളിലായി നടത്തിയ ചർച്ചാ ക്ലാസുകളിൽ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പി.എ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഗവേഷണ വിഷയങ്ങളിൽ മത്സരങ്ങൾ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL