SignIn
Kerala Kaumudi Online
Thursday, 22 October 2026 5.54 PM IST

വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം സ്വന്തം പോക്കറ്റിലെ കാശിറക്കി  പ്രധാനാദ്ധ്യാപകർ കടക്കെണിയിൽ

uchakanji

കൊച്ചി: കഴിഞ്ഞ മൂന്ന് മാസമായി സ്കൂളുകളിൽ ഉച്ചഭക്ഷണം വിളമ്പിയതിന്റെ പണം സ‌ർക്കാർ നൽകിയിട്ടില്ല. സ്വന്തം പോക്കറ്റിൽ നിന്ന് കാശിറക്കി ഭക്ഷണം വിളമ്പിയ പ്രധാനാദ്ധ്യാപകർ കടക്കെണിയിൽ.

തുക കിട്ടാത്തതിനാൽ സ്വർണം പണയം വച്ചും പലിശയ്ക്ക് പണമെടുത്തും ഉച്ചഭക്ഷണം നൽകുകയാണ്. കഴിഞ്ഞ മാസങ്ങളിൽ അനുവദിച്ച തുകയുടെ കണക്ക് കൊടുക്കാതെ കേന്ദ്രം പണം അനുവദിക്കില്ല. മൂന്നരമാസമായി 250 കോടിയോളം രൂപ സംസ്ഥാന സർക്കാർ പ്രധാനാദ്ധ്യപകർക്ക് നൽകാനുണ്ട്.

ഉച്ചഭക്ഷണ ഫണ്ടിൽ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്.

സംസ്ഥാനത്ത് 12,644 സ്കൂളുകളിലെ എട്ടാം ക്ലാസ് വരെയുള്ള 30 ലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് സൗജന്യ ഉച്ചഭക്ഷണം. 150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരു കുട്ടിക്ക് 8 രൂപയും 500 വരെ കുട്ടികളുണ്ടെങ്കിൽ അധികം വരുന്ന ഓരോ കുട്ടിക്കും 7 രൂപയും 500ന് മുകളിൽ അധികം വരുന്ന ഓരോ കുട്ടിക്കും 6 രൂപയും അനുവദിക്കും. 2016ൽ നിശ്ചയിച്ച നിരക്കാണിത്. കുട്ടികൾക്ക് രണ്ടുതരം കറികൾ, പാൽ, മുട്ട എന്നിവയാണ് നൽകുന്നത്. ഓരോ വിദ്യാർത്ഥിക്കും 6 മുതൽ 8 രൂപ വരെ നൽകുന്നത്. സംസ്ഥാനം പ്രഖ്യാപിച്ച പാലും മുട്ടയും പദ്ധതി ഉച്ചഭക്ഷണ പാക്കേജിനു പുറമേയാണിത്.

 കേസ് കോടതിയിൽ

ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് ലഭിക്കാതായതോടെ കെ.പി.എസ്.ടി.എ ഹൈക്കോടതിയിൽ കേസിന് പോയി. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്നായികരുന്നു സംസ്ഥാന സ‌ർക്കാരിന്റെ വാദം. കേന്ദ്രത്തിന് കൃത്യമായ കണക്കുകൾ സംസ്ഥാനം നൽകാത്തതുകൊണ്ടാണ് ഫണ്ട് താമസിക്കുന്നതെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. ഉച്ചഭക്ഷണത്തിന്റെ സാമ്പത്തിക ചുമതല സർക്കാരിനാണെന്നും ഇതിനായി നൽകിവരുന്ന പരിമിതമായ തുക കാലോചിതമായ വർദ്ധനവോടെ നൽകിയില്ലെങ്കിൽ സ്കൂൾ ഉച്ചഭക്ഷണ വിതരണം നിറുത്തി വയ്ക്കാൻ ഉത്തരവിടേണ്ടി വരുമെന്നും കോടതി അറിയിച്ചു. ഇതുപ്രകാരം വർദ്ധിപ്പിച്ച തുക ഏതാനും മാസം സർക്കാർ ഈ വർഷം വിതരണം ചെയ്തു. കേസിന് തലേന്നാണ് വിതരണം. കഴിഞ്ഞ മൂന്ന് മാസമായി കേസില്ലാത്തതിനാൽ തുകയുമില്ല.

സർക്കാർ നൽകാനുള്ള തുക- 250 കോടി

ഒരു കുട്ടിക്ക് നൽകുന്ന തുക- 6 മുതൽ എട്ടുരൂപ വരെ

ആകെ സ്കൂളുകൾ- 12644

ഉച്ചഭക്ഷണ വിതരണത്തിന്റെ സാമ്പത്തിക ബാദ്ധ്യത സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ വിതരണം നിറുത്തിവയ്‌ക്കേണ്ടി വരും. സമരവുമായി മുന്നോട്ടുപോകും

ടി.യു. സാദത്ത്

സംസ്ഥാന വൈസ് പ്രസിഡന്റ്

കെ.പി.എസ്.ടി.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL