
കൊച്ചി: ഹിന്ദി ഭാഷ മികച്ചരീതിയിൽ നടപ്പാക്കിയതിനുള്ള ക്ഷേത്രീയ രാജ്ഭാഷ പുരസ്‌കാരം തുടർച്ചയായി മൂന്നാം തവണയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആർ.ഐ) ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ വകുപ്പ് നൽകുന്ന പുരസ്‌കാരമാണിത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് പുരസ്‌കാരം നേടിയത്. മൈസൂരിലെ കർണാടക ഓപ്പൺ സർവകാലശാലയിൽ നടന്ന സമ്മേളനത്തിൽ ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി എന്നിവരിൽ നിന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജും ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഹരീഷ് നായരും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |