
മൂവാറ്റുപുഴ: നല്ല തേൻവരിക്ക ചക്കയുടെ രുചിയറിയാൻ നാട്ടിലിനി ചക്കയൊന്നുപോലും ബാക്കിയുണ്ടാവില്ല. പഴുത്ത് വിളയാൻ പോലും കാത്തുനിൽക്കാതെ ഇടിയൻ ചക്കകളെ നാടുകടക്കുകയാണ്.
മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലെ പറമ്പുകളിൽ നിറയെയുണ്ടായിരുന്ന ചക്ക മൂപ്പെത്തും മുമ്പേ വെട്ടിയെടുത്ത് അന്യസംസ്ഥാനങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുകയാണ്. പറമ്പിലെ പ്ലാവിൽ അവശേഷിക്കുന്ന ചക്കത്തിരിക്ക് പോലും വിലപറഞ്ഞ് പണം വാങ്ങി കഴിഞ്ഞു. കച്ചവടക്കാർ ഇടിയൻ ചക്ക പാകത്തിലുള്ളവയൊക്കെ പറിച്ച് കാലടി, പെരുമ്പാവൂർ, ഓടക്കാലി നെല്ലിക്കുഴി എന്നിവിടങ്ങളിലെ കയറ്റുമതി കേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ്. ഇക്കുറി മുൻ വർഷത്തേക്കാളും ഇടിയൻ ചക്കയ്ക്ക് നല്ല ഡിമാന്റാണ്. ഒപ്പം കർഷകർക്കും നല്ല വില ലഭിക്കുന്നുണ്ട്. 35 മുതൽ 5ർ വരെയാണ് ഒരു ഇടിയൻ ചക്കയുടെ വില.
ലക്ഷങ്ങളുടെ കച്ചവടം
സീസണാകുന്നതിന് മുമ്പ് തന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. ഇക്കുറി വിളവ് കുറഞ്ഞതും ചെറുകിട കച്ചവടക്കാരുടെ വർദ്ധനവും ഇടിയൻ ചക്കയുടെ ഡിമാന്റ് വർദ്ധിക്കാൻ പ്രധാന കാരണം. വിവിധ ചക്ക വിഭവങ്ങളും ന്യൂ ട്രീഷണൽ ഫുഡായും ഇത് മാറ്റിയെടുക്കുന്നു. കാലടി, അങ്കമാലി, പെരുമ്പാവൂർ, ഓടക്കാലി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെത്തി ഇവിടെ നിന്ന് തിരഞ്ഞെടുത്തവയാണ് കയറ്റി അയക്കുന്നത്.
ഗൾഫിലേക്ക് കയറ്റുമതി
ഡൽഹി, മുംബൈ, ബാഗ്ലൂർ, ചെന്നൈ എന്നിവിടങ്ങൾക്ക് പുറമേ ഗൾഫ് രാജ്യങ്ങളിലേക്കും ചക്കയും വിഭവങ്ങളും കയറ്റയയക്കുന്നുണ്ട്. സ്‌പൈസി ജാക്ക് റോസ്റ്റ്, ഗോൾഡൺ ജാക്ക് മിക്‌സചർ, ജാക്ക് ബാർ, ജാക്ക് ജാഗറി സ്വീറ്റ്, തുടങ്ങിയ വിത്യസ്ഥ വിഭവങ്ങളായാണ് മാറുന്നത്.
ചക്കക്കുരുവിനും വില
ആർക്കും വേണ്ടാത്ത ചക്കകുരുവിന് പോലും ഇപ്പോൾ വൻ വിലയാണ്. 40- മുതൽ 60 വരെയാണ് കിലോയ്ക്ക് വില. ചക്കകുരുവാകട്ടെ ജാക്ക് സ്വീഡ് സാലയും പോട്ട് റോസ്റ്റഡും ജാക്ക് സ്വീഡുമൊക്കെയായി കയറ്റി അയക്കുന്നു.
ഇടിയൻ ചക്ക വിലയ്ക്കെടുക്കുന്നത്
35 - 50 രൂപയ്ക്ക്
40- മുതൽ 60 വരെയാണ് കടകളിൽ ചക്കക്കുരുവില
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |