
കൊച്ചി: ബോഡികെയർ ഇന്ത്യൻ ഫാഷൻ ഫെയർ (ഐ.എഫ്.എഫ് ) എക്‌സ്‌പോ 2025 അങ്കമാലി അഡ്‌ലക്സിൽ റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനിൽ പങ്കെടുത്തു. ശീമാട്ടി ടെക്സ്റ്റൈൽസ് സി.ഇ.ഒ ബീന കണ്ണൻ മുഖ്യാതിഥിയായി. ഇന്ന് വൈകിട്ട് നടക്കുന്ന അവാർഡ് നൈറ്റ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. 9ന് പ്രദർശനം സമാപിക്കും.
ഇന്ത്യൻ ഫാഷൻ ഫെയർ ചെയർമാൻ സാദിക്ക് പി.പി., പ്രോഗ്രാം ഡയറക്ടർ ഷഫീക് പി.വി., ജോയിന്റ് കൺവീനർ ഷാനവാസ് പി.വി., കൺവീനർ സമീർ മൂപ്പൻ, വൈസ് ചെയർമാൻ ഷാനിർ ജെ. തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |