SignIn
Kerala Kaumudi Online
Thursday, 22 October 2026 5.08 PM IST

അടിയന്തരാവസ്ഥ @50 ഏകദിന സെമിനാർ

national

കൊച്ചി: അടിയന്തരാവസ്ഥ@50 ഏകദിന സെമിനാർ ജനുവരി 19ന് എറണാകുളം സഹോദര സൗധത്തിൽ നടക്കും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഇ.എൻ. നന്ദകുമാർ അദ്ധ്യക്ഷനാകും. അഡ്വ. തമ്പാൻ തോമസ്, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ പ്രസംഗിക്കും. അടിയന്തരാവസ്ഥ സമര പോരാളികളായ മായ, ലളിത ആർ. പ്രകാശ്, ലതികാ വിജയൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. മലയാള സാഹിത്യത്തിലെ പ്രതിഫലനം, അടിയന്തരാവസ്ഥയും ഭരണഘടനയും, അടിയന്തരാവസ്ഥക്കെതിരെ ദേശീയ പ്രസ്ഥാനങ്ങളുടെ പങ്ക്, തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അഡ്വ. കെ. രാംകുമാർ, ഡോ. സി.ഐ. ഐസക്ക്, ജി.കെ. സുരേഷ് ബാബു, എൽ. വിനോദ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിവരങ്ങൾക്ക്: 8137896552

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL