
കൊച്ചി: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിലെ സാമൂഹ്യപ്രവർത്തന വിഭാഗത്തിന്റെയും ഇന്റർനാഷണൽ കൺസോർഷ്യം ഫോർ സോഷ്യൽ ഡെവലപ്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 25-ാമത് അന്തർദേശീയ സമ്മേളനം 'ദ്യുതി' കാക്കനാട് രാജഗിരി വാലി ക്യാമ്പസിൽ ഇന്ന് മുതൽ 10 വരെ നടക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർസെക്രട്ടറിയും എം.ജി യൂണിവേഴ്സിറ്റി
മുൻ പ്രോ. വൈസ് ചാൻസലറുമായ ഡോ. രാജൻ വർഗീസ് ഉദ്ഘാടനം നിർവഹിക്കും. 28 രാജ്യങ്ങളിൽ നിന്നായി 150ൽ പരം പ്രതിനിധികൾ പങ്കെടുക്കും. സാധരണക്കാരെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങൾക്ക് അന്തർദേശീയ തലത്തിൽ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്റർനാഷണൽ കൺസോർഷ്യം ഫോർ സോഷ്യൽ ഡെവലപ്‌മെന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |