
വൈപ്പിൻ: വൈപ്പിൻ ആർടിസ്‌സ്റ്റ് വെൽഫെയർ അസോസിയേഷൻ (വാവ) നായരമ്പലം യുണിറ്റ് വാർഷികവും അനുമോദന സമ്മേളനവും തിരകഥാകൃത്ത് ബെന്നി പി. നായരമ്പലം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജേഷ് കെ. രാമൻ അദ്ധ്യക്ഷനായി. ഉപജില്ലാ കലോത്സവങ്ങളിൽ സമ്മാനാർഹരായവരെ സിപ്പി പള്ളിപ്പുറം അനുമോദിച്ചു. ഭാരവാഹികളായിവി. എസ്. രവീന്ദ്രനാഥ് (രക്ഷാധികാരി), രാജേഷ് കെ. രാമൻ (പ്രസിഡന്റ്), പി. ജെ. അംബ്രോസ് (വൈസ് പ്രസിഡന്റ്), ബി. വി. ഉണ്ണികൃഷ്ണൻ (സെക്രട്ടറി), ടി. ആർ. സോമൻ (ജോയിന്റ് സെക്രട്ടറി), നന്ദകുമാർ മാരാർ (ട്രഷറർ), ജോസ് ഫെലിക്‌സ് (ഓഡിറ്റർ), ഗിരീഷ് രവി, സെബി നായരമ്പലം, ടി. ആർ. സോമൻ (കേന്ദ്ര സമിതി പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |