SignIn
Kerala Kaumudi Online
Thursday, 22 October 2026 6.53 PM IST

'ട്രയാംഗിൾ' വെബ്സൈറ്റ്

public

കൊച്ചി: കേരളത്തിന്റെ സമഗ്രപുരോഗതിക്കായി പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിന് ട്രയാംഗിൾ എന്ന വെബ് സൈറ്റ് പ്രവർത്തനം ആരംഭിച്ചു. കേരളം നേരിടുന്ന വിവിധ വിഷയങ്ങളിൽ ജനാഭിപ്രായം സർവേകളിലൂടെ സ്വരൂപിച്ച് സർക്കാരിലും നിയമവേദികളും അവതരിപ്പിച്ച് പരിഹാരം തേടുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് പൊതുപ്രവർത്തകനും മുഖ്യസംഘാടകനുമായ എൻ.എ. മുഹമ്മദ് കുട്ടി പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ട്രയാംഗിളിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. മുൻ എം.പി. ഡോ. സെബാസ്റ്ര്യൻ പോൾ വെബ് സൈറ്ര് ഉദ്ഘാടനം ചെയ്തു. എൻ.എ. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബി.ടി.അനിൽകുമാർ, പിഎ. അലക്സാണ്ടർ, ബിവിൻ പീറ്റർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL