SignIn
Kerala Kaumudi Online
Thursday, 22 October 2026 6.52 PM IST

എം.ടി. അനുസ്മരണം

bmcpjj

കൊച്ചി: എം.ടിയുടെ ജീവിതമെന്നതിനെക്കാൾ സാഹിത്യം കാലാതീതമാണെന്ന് കഥാകൃത്തും വിവർത്തകനുമായ പി.ജെ.ജെ. ആന്റണി പറഞ്ഞു. കഥയും നോവലും സിനിമയുമെല്ലാം എം.ടി. സ്പർശം കൊണ്ട് വേറിട്ടതായെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഭാരത മാതാ കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച എം.ടി. വാസുദേവൻ നായർ അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരത മാതാ കോളേജ്' പ്രിൻസിപ്പൽ ഡോ. ലിസി കാച്ചപ്പിള്ളി ഭദ്രദീപ പ്രകാശനം നിർവഹിച്ചു. കോളേജ് അസിസ്റ്റന്റ് മാനേജർ ഫാ. ജിമ്മിച്ചൻ കർത്താനം, അക്കാഡമിക് ഡയറക്ടർ ഡോ. ജോൺസൺ. കെ.എം, ഡോ. തോമസ് പനക്കളം,ഡോ. വർഗീസ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PJJANTONY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL