
വൈപ്പിൻ:മുനമ്പം കടൽത്തീരത്തെ 600 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ നിഷേധിച്ചതിനെതിരെ നാഷണൽ ക്രിസ്ത്യൻ മൂവ്‌മെന്റ് ഫോർ ജസ്റ്റിസ് എറണാകുളം ജില്ലാ കമ്മിറ്റി മുനമ്പം ഐകദാർഢ്യ ലോംഗ് മാർച്ച് 14 ന് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ നിന്ന് സമരപ്പന്തലിലേക്ക് നടത്തും.
വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം നിർവഹിക്കും. സമാപന സമ്മേളനം കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഡോ. ജിജു അറക്കത്തറയും നിർവഹിക്കും . ജില്ലാ പ്രസിഡന്റ് കോശി ജോർജ്, ജില്ലാ വൈസ് പ്രസിഡന്റ് ബിജു തുണ്ടിയിൽ , ജില്ലാ ജന. സെക്രട്ടറി പാസ്റ്റർ സാം മൂവാറ്റുപുഴ, സെക്രട്ടറി ജോജോ മനക്കിൽ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |