
കൊച്ചി: കവി എസ്. രമേശന്റെ മൂന്നാമത് ചരമ വാർഷിക ദിനാചരണം നാളെ വൈകിട്ട് 5ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ കവി പി.രാമൻ അനുസ്മരണ പ്രഭാഷണം നടത്തും. പ്രൊഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തും. ഡോ. വി.പി ഗംഗാധരൻ ആശംസയർപ്പിക്കും. ജെ.സി. ഡാനിയൽ പുരസ്‌കാരം ലഭിച്ച ചലച്ചിത്രകാരൻ ഷാജി എൻ. കരുണിനെ മേയർ അഡ്വ. എം. അനിൽകുമാർ ആദരിക്കും. ചെറിയാൻ ജോസഫ് ആദരപ്രഭാഷണം നടത്തും. ഡോ. അജയ് എസ് ശേഖർ പ്രഭാഷണം നടത്തും. തുടർന്ന് മരുതം തിയേറ്റർ ഗ്രൂപ്പിന്റെ ഭക്തക്രിയ നാടകം അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |