
കൊച്ചി: അമൃത ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്യാൻസർ ചികിത്സാരംഗത്തെ പുരോഗതിയും നൂതന പ്രവണതകളും എന്ന വിഷയത്തിൽ ഏകദിന ശില്പശാല 'അമൃത ആനുവൽ റിവ്യൂ ഇൻ ഓങ്കോളജി 'സംഘടിപ്പിച്ചു. അമൃത ആശുപത്രി ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വിവിധ ക്യാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ വിഷയാവതരണം നടത്തി. ഡോ. കെ.പി. ഗിരീഷ് കുമാർ, ഡോ. കെ. പവിത്രൻ, ഡോ. ഡി.കെ. വിജയകുമാർ, ഡോ. ദേബ് നാരായൺ ദത്ത, ഡോ. എസ്. സുധീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |