SignIn
Kerala Kaumudi Online
Thursday, 22 October 2026 6.53 PM IST

ജിതൻ റാം മാഞ്ചിക്ക്‌ സ്വീകരണം

msme

കൊച്ചി: കേന്ദ്ര എം.എസ്.എം.ഇ മന്ത്രി ജിതൻ റാം മാഞ്ചിക്ക് കൊച്ചിയിൽ ഹിന്ദുസ്ഥാനി അവാം മോർച പാർട്ടി പ്രവർത്തകർ സ്വീകരണം നൽകി. എം.എസ്.എം.ഇ മേഖലയിൽ കേരളം മാതൃകയാണെന്നും കേരളത്തിൽ വ്യവസായ വികസനത്തിന് ആവശ്യമായ എല്ലാ സഹകരണവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കയർ ബോർഡ്, എം.എസ്.എം.ഇ, ഖാദി ബോർഡ് എന്നിവയുടെ ഓഫീസുകൾ സന്ദർശിക്കുന്നതിനെപറ്റിയും ബഡ്ജറ്റിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെപറ്റിയും ചർച്ചയും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സിബി ജോർജ്, അഖിലേന്ത്യ സെക്രട്ടറി റെസ്‌ലി മങ്കാശ്ശേരി, സൗത്ത് ഇന്ത്യൻ കോ-ഓർഡിനേറ്റർ വിനോദ്, ആന്ധ്ര സ്റ്റേറ്റ് പ്രസിഡന്റ് രാജു തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL