
പറവൂർ: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ടി.ഐ. സർവൻ മെമ്മോറിയൽ വോളി നൈറ്റ് ഇന്ന് മുതൽ മൂത്തകുന്നം എസ്.എൻ.എം ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിൽ തുടങ്ങും. വൈകിട്ട് അഞ്ചിന് മുൻ ഇന്ത്യൻ വോളിബാൾതാരം ബി. അനിൽ ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻതാരം പി.സി. ഗോപിദാസ്, പി.വി. ശ്രീനിജിൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. മാടവന വോളി, മാസ് മൂത്തകുന്നം, മുത്തൂറ്റ് വോളി, വി.എഫ്.എ അങ്കമാലി, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, മുസിരിസ് കൊടുങ്ങല്ലൂർ, പെരിഞ്ഞനം വോളി അക്കാഡമി, ന്യൂമാസ് നെടുമ്പാൾ എന്നീ ടീമുകൾ മത്സരിക്കും. ഫൈനൽ ദിനമായ 14ന് വൈകിട്ട് അഞ്ചിന് പറവൂരിലെ വോളിബാൾ താരങ്ങളെ ആദരിക്കും. തുടർന്ന് വനിതാ ടീമുകളുടെ സൗഹൃദ മത്സരം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |