SignIn
Kerala Kaumudi Online
Thursday, 22 October 2026 5.00 PM IST

സാഫല്യം ഫ്ലാറ്റ് അപകടാവസ്ഥയിൽ

u

 കെട്ടിടം പൊളിച്ചുനീക്കണമെന്ന് പഠന റിപ്പോർട്ട്

 കളക്ടർ ഇന്ന് സന്ദർശിക്കും

ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിലെ ഏഴാം വാർഡിൽ വെട്ടിക്കൽ കത്തനാര് ചിറക്ക് സമീപം സ്ഥിതിചെയ്യുന്ന സാഫല്യം ഫ്ലാറ്റ് അപകടാവസ്ഥയിൽ എന്ന പഠന റിപ്പോർട്ട്. കളക്ടറുടെ നിർദേശപ്രകാരം തൃശ്ശൂർ ഗവ. എൻജിനിയറിം ഗ്കോളേജ് നൽകിയ സ്റ്റെബിലിറ്റി പഠന റിപ്പോർട്ടിലാണ് കണ്ടെത്തൽ. ഫ്ലാറ്റ് അപകടാവസ്ഥയിലാണെന്നും നിലനിറുത്താൻ ശ്രമിക്കുന്നത് ഫ്ലാറ്റ് നിവാസികളെ അപകടത്തിലാക്കുമെന്നും കെട്ടിടം പൊളിച്ച് നീക്കംചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഫ്ലാറ്റ് സമുച്ചയം കളക്ടർ എൻ.എസ്.കെ. ഉമേഷ് ഇന്ന് സന്ദർശിക്കും

24 കുടുംബങ്ങളാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. നിരവധി തവണ ഫ്ലാറ്റിലെ സൺഷേഡ്, കോൺക്രീറ്റ് ഭാഗങ്ങൾ എന്നിവ ഇടിഞ്ഞു വീണു. ഫ്ലാറ്റിലെ ജിപ്സം ഷീറ്റിൽ നിർമ്മിച്ച ഭാഗങ്ങളും തകർന്നു വീഴുകയാണ്. നിർമ്മാണത്തിലെ അപാകതകൾ 2023 സെപ്റ്റംബർ 11 ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ചോറ്റാനിക്കര പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി കളക്ടർക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന് പഠനത്തിന് കളക്ടർ നിർദ്ദേശം നൽകി.

 എട്ടു വർഷമാകും മുമ്പേ അപകടം

വീടില്ലാത്തവർക്കായി ചോറ്റാനിക്കര പഞ്ചായത്ത് മുൻകൈയെടുത്ത് 2015 ലാണ് ഫ്ലാറ്റ് നിർമ്മിച്ചത്. ഫ്ലാറ്റ് എട്ടു വർഷം തികയുന്നതിന് മുമ്പ് അപകടങ്ങൾ തുടങ്ങി. മൂന്ന് നിലകളുള്ള ഫ്ലാറ്റിലെ സൺഷൈഡ്, കോൺക്രീറ്റ് എന്നിവ ദിവസേന അടർന്നു വീണു. ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലുള്ള ജിപ്സം ഷീറ്റിൽ നിർമ്മിച്ച ഫ്ലാറ്റിൽ താമസിച്ചിരുന്ന 24 കുടുംബങ്ങളിൽ പലരും ഫ്ലാറ്റ് ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് മാറി. നിർദ്ധനരായ 18 കുടുംബങ്ങൾ ജീവൻ പണയം വച്ച് ഇപ്പോഴും ഫ്ലാറ്റിൽ താമസിക്കുന്നുണ്ട്

 54 കുടുംബങ്ങൾക്ക് ഫ്ലാറ്റ് പദ്ധതി

വെട്ടിക്കൽ, കത്തനാര് ചിറ ഒ.ഇ.എൻ റോഡിൽ 33.5 സെന്റ് സ്ഥലത്താണ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കോൺഗ്രസ് ഭരിക്കുന്ന ചോറ്റാനിക്കര പഞ്ചായത്ത് 54 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ പദ്ധതിയൊരുക്കിയത്. ആദ്യഘട്ടത്തിൽ 24 പേർക്കായി മൂന്ന് നിലകളുള്ള ഫ്ലാറ്റ് നിർമ്മിച്ചപ്പോൾ തന്നെ പരാതി ഉയർന്നു. അതോടെ രണ്ടാമത് നിർമ്മിക്കാനിരുന്ന ഫ്ലാറ്റ് പദ്ധതി കോൺഗ്രസ് ഉപേക്ഷിച്ചു. ഭവന നിർമ്മാണ ബോർഡായിരുന്നു നിർമ്മാണം. സ്ഥലം നൽകുകയും ഗുണഭോക്താക്കളെ കണ്ടെത്തിയതും ചോറ്റാനിക്കര പഞ്ചായത്തായിരുന്നു. 3.5 ലക്ഷം രൂപയ്ക്കാണ് ഒരു കുടുംബത്തിനും ഫ്ലാറ്റ് നിർമ്മിച്ചു നൽകിയത്. ഉടമസ്ഥാവകാശം പഞ്ചായത്ത് സെക്രട്ടറിക്കാണ്. ഭവന നിർമ്മാണ ബോർഡ് നഷ്ടത്തിലായ എഫ്.എ.സി.ടി.എ സഹായിക്കുവാനാണ് ജിപ്സം ഷീറ്റ് ഉപയോഗിച്ച് ഫ്ലാറ്റ് നിർമ്മിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. താമസം തുടങ്ങിയതോടെ ശുചിമുറിയിൽ നിന്നുള്ള നനവ് ഇറങ്ങിയും മഴകൊണ്ടും ജിപ്സം ഷീറ്റ് കുതിർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL