
കൊച്ചി: അമിതവണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ശില്പശാല നടത്തി. ഇന്ത്യൻ സൊസൈറ്റി ഒഫ് ഗ്യാസ്ട്രോ എന്ററോളജി കേരള ചാപ്റ്ററിന്റെയും കൊച്ചിൻ ഗട്ട് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ദ്വിദിന ശില്പശാല. നുവാൽസ് വൈസ് ചാൻസലർ ജസ്റ്റിസ് എസ്. സിരിജഗൻ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ട്രസ്റ്റ് എം.ഡി ഡോ.പി.വി. ലൂയിസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.വി. തോമസ്, ഡോ. മാത്യു ഫിലിപ്പ്, ഡോ.ജേക്കബ് എബ്രഹാം, ഡോ. ഇസ്മയിൽ സിയാദ്, ഡോ.സുനിൽ.കെ. മത്തായി, ഡോ. ബിനോയ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. ഡോ. അനിൽ ജോസ് കൊക്കാട്ട്, ഡോ. മനോയൽ ഗാൽവയോ നെറ്റോ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |