
കൊച്ചി: എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ 26ന് ഭരണഘടന സംരക്ഷണ ദിനം ആചരിക്കും.
സാമൂഹിക പ്രവർത്തക ദയാബായി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. സെബാസ്റ്റ്യൻ പോൾ, അഡ്വ. തമ്പാൻ തോമസ് എന്നിവർ പ്രഭാഷണം നടത്തും. ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഫെലിക്സ് ജെ പുല്ലൂടൻ അദ്ധ്യക്ഷത വഹിക്കും. പ്രഫ. കെ.പി ശങ്കരൻ, പി.സി സിറിയക്, എൻ. മാധവൻകുട്ടി, ജോഷി ജോർജ്, അഡ്വ. വി.എം മൈക്കിൾ, ഡോ. കെ. രാധാകൃഷ്ണൻ നായർ, അഡ്വ. ഭദ്രകുമാരി, ബൽക്കിസ് ബാനു, പി.എ ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |