
കോതമംഗലം :പൂയംകുട്ടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായവും വാഷും നാടൻ തോക്കും കണ്ടെടുത്തു. തളിയച്ചിറ റെജി വർഗീസിന്റെ വീട്ടിൽ നിന്നുമാണ് ഇവ കണ്ടെടുത്തത്. സ്ഥലത്തില്ലാതിരുന്ന റെജിക്കെതിരെ കേസെടുത്തു. നാല് ലിറ്റർ ചാരായവും 130 ലിറ്റർ വാഷുമാണുണ്ടായിരുന്നത്. വാറ്റുപകരണങ്ങളും കണ്ടെടുത്തു. 150 സെന്റിമീറ്റർ നീളമുള്ളതാണ് പിടിച്ചെടുത്ത നാടൻ തോക്ക്. ഈ തോക്ക് തുടർ നടപടികൾക്കായി കുട്ടമ്പുഴ പൊലീസിന് കൈമാറി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, അസിസ്റ്റന്റ് ഇൻസ്പെകിടർ അജി അഗസ്റ്റ്യൻ, വി. എൽ.ജിമ്മി, കെ.എം. സുമേഷ്കുമാർ, കെ.എസ്. ബബീന, നന്ദു ശേഖരൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |