
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജിന്റെ സഹകരണത്തോടെ ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ വനിതകൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന ‘സംയോജിത’ ഫിലിം എഡിറ്റിംഗ് വർക്ക്ഷോപ്പ് ഫോർ വുമൺ 23, 24, 25 തീയതികളിൽ കോളേജിൽ നടക്കും. 23ന് രാവിലെ 9 മുതൽ രജിസ്ട്രേഷൻ. ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ ഉദ്ഘാടനം ചെയ്യും. എഡിറ്റേഴ്സ് യൂണിയൻ അംഗം ബീന പോൾ മുഖ്യാതിഥിയാകും. ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ പ്രസിഡന്റ് എൽ. ഭൂമിനാഥൻ, സെക്രട്ടറി എം.ജി. വിപിൻ എന്നിവർ പങ്കെടുക്കും. സിനിമാ എഡിറ്രർമാർ ക്ലാസുകൾ നയിക്കും. 25ന് സമാപനത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ, സോഹൻ സീനുലാൽ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |