
കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെ മേരാ യുവഭാരത് നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച പതിനാറാമത് ആദിവാസി യുവജന വിനിമയ പരിപാടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. എം. അനിൽകുമാർ, സുബൈദ റസാക്ക്, രാജ്കുമാർ, എ.എസ്.ഒ ബൻവാരിലാൽ, ഡോ. ആർ. സുരേന്ദ്രൻ, വിവേക് ശശിധരൻ എന്നിവർ പ്രസംഗിച്ചു.
കാക്കനാട് യൂത്ത് ഹോസ്‌റ്റലിൽ നടക്കുന്ന പരിപാടി ഈമാസം 26 വരെ നീളും. വിവിധ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും സംഘടിപ്പിക്കും. 26ന് സമാപന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |