
കൊച്ചി: നിയോ ഫിലിം സ്കൂൾ സംഘടിപ്പിക്കുന്ന എൻ.എഫ്.എർ കൊച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 24, 25, 26 തീയതികളിൽ കൊച്ചിയിൽ നടക്കും. 24ന് രാവിലെ 9 മുതൽ രണ്ട് വരെ എറണാകുളം ശ്രീധർ സിനിമാസിൽ പത്ത് ചിത്രങ്ങൾ പ്രദർശിപ്പിക്കും. 25ന് മറൈൻഡ്രൈവ് താജ് വിവാന്തയിൽ എൻ.എഫ്.ആർ ഫിലിം കോൺക്ലേവ് നടക്കും. 26ന് രാവിലെ 11ന് മറൈൻഡ്രൈവ് വാക്ക് വേയിൽ കലാപ്രകടനങ്ങൾ. സിനിമാ, കലാ, സാഹിത്യ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഫെസ്റ്റിവൽ ചെയർമാൻ സിബി മലയിൽ, നിയോ ഫിലിം സ്കൂൾ സ്ഥാപകൻ ഡോ. ജെയിൻ ജോസഫ്, ഡയറക്ടർ ലിയോ തദേവൂസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |