
കൊച്ചി: നിർദ്ധനരായ ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിനായി റോട്ടറി സിയാലിന്റെ നേതൃത്വത്തിൽ ഗോൾഫ് ടൂർണമെന്റ് സംഘടിപ്പിക്കമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 9ന് സിയാൽ ഗോൾഫ് ക്ലബ്ബിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 5000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് വൈപ്പിൻ ക്യാൻക്യുവർ ഫൗണ്ടേഷന് 55 ലക്ഷം രൂപയുടെ അഞ്ച് ഡയാലിസീസ് മെഷീൻ നൽകാൻ തീരുമാനിച്ചു. റോട്ടറി കൊച്ചിൻ സെൻട്രൽ പ്രസിഡന്റ് എച്ച്. ആനന്ദ് കുമാർ, സെക്രട്ടറി എം. ജോസഫ് ജോർജ്, ഫിലിപ്പ് ജോർജ്, കെ.എൻ. ശാസ്ത്രി, ഡി.ടി. വിനയകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |