
കൊച്ചി: എഫ്.എം.ജി വിദ്യാർത്ഥികൾക്കും ഇന്ത്യയിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ മെഡിക്കൽ വിദ്യാർത്ഥികൾക്കും കേന്ദ്രസർക്കാർ പാസാക്കിയ നെക്സ്റ്റ് പരീക്ഷ നടപ്പിലാക്കണമെന്ന് ഓൾ ഫോറിൻ മെഡിക്കൽ ഡോക്ടേഴ്സ് ആൻഡ് പേരന്റ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിലൂടെ എഫ്.എം.ജി ഡോക്ടർമാരും ഇന്ത്യയിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ എം.ബി.ബി.എസ് ഡോക്ടർമാരും തമ്മിലുള്ള അന്തരം ഇല്ലാതാകും. എഫ്.എം.ജി പരീക്ഷ സുതാര്യമാക്കുകയും പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിക്കുകയും വേണം. ഫലം വന്നതിനുശേഷം പുനർമൂല്യനിർണയത്തിനുള്ള അവസരം ലഭ്യമാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |